Saturday, April 5, 2025

കാവീട് ദേശവിളക്ക്  കമ്മിറ്റിയുടെ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു

ചാവക്കാട്: കാവീട് ദേശവിളക്ക്  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 39 -ആമത് ദേശവിളക്കിന്റെ ഭാഗമായി വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു. ഗുരുവായൂർ ദേവസ്വം കീഴേടം കാവീട് കാർത്യായനി ദേവി ക്ഷേത്രത്തിലാണ് ഡിസംബർ 13ന് ദേശ വിളക്ക് ആഘോഷിക്കുന്നത്. ക്ഷേത്ര പരിസരത്ത് നടന്ന വിളക്ക് കുറിക്കൽ ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ വി.എസ്‌ രാജൻ, ടി.എസ്‌.വേലായുധൻ, വി.എ സോമൻ, ടി.എ സുബ്രഹ്മണ്യൻ, കെ.എ ശിവദാസ്, പി.എ കുട്ടപ്പൻ, രാജൻ പി കാവീട് എന്നിവർ നേതൃത്വം നൽകി. ചിറമനേങ്ങാട് വാസുണ്ണി സ്വാമിയും സംഘവുമാണ് വിളക്ക് പാർട്ടി നയിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments