ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ആർ ശശികുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി രവീന്ദ്രൻ, കെ.എച്ച് കയ്യുമ്മു ടീച്ചർ, ഇ.ടി ഫിലോമിന, മെമ്പർമാരായ ഹസീന അൻവർ, നഷ്റ മുഹമ്മദ്, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജുഫയർ, കെ.ജെ ചാക്കോ, ആർ.ജി.എസ്.എ കോഡിനേറ്റർ, ശാന്തി കൃഷ്ണ, സി.ഡി.എസ് ചെയർപേഴ്സൺ സുലൈഖ കാദർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.സി സാബിറ നന്ദി പറഞ്ഞു.