ചാവക്കാട്: പാലുവായ് നിയോ വിസ്ഡം കോളേജിൽ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. നാട്ടുകാരനും യുവ ചെറുകഥാകൃത്തുമായ എം.എച്ച് അൻവർ അലിയുടെ ഒരു അറവുകാരന്റെ എഴുത്തുപുര എന്ന നോവലിന്റെ മൂന്നാം പതിപ്പ് മുൻ എം.എൽ.എയും സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദ് പ്രകാശനം ചെയ്തു. ഗുരുവായൂർ നഗരസഭ കൗൺസിലറും കോളേജ് ചെയർമാനുമായ കെ.എം മെഹ്‌റൂഫ് അധ്യക്ഷത വഹിച്ചു. യുവ ചെറുകഥാകൃത്ത് എം.എച്ച് അൻവർ അലി, യുവ എഴുത്തുകാരി സന റബ്‌സ്, ജില്ലാതലത്തിൽ സ്വർണ്ണ മെഡൽ ജേതാവുമായ വൈഷ്ണവി ശ്രീജേഷ് എന്നിവരെ സ്നേഹാദരം നൽകി ആദരിച്ചു. അബ്ദുട്ടി കൈതമുക്ക്, നിസാർ മരതയൂർ, സാന്ത്വനം പാലിയേറ്റീവ് പ്രസിഡണ്ട് എൻ.ടി അബൂബക്കർ, അഫ്സൽ പാലുവായ് തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ റീജ രാജീവ്, അധ്യാപകൻ ബിന്ദു കുമാർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. സജീർ മജീദ് ദുബായ് നോർത്ത് എമിറേറ്റ്സ് കമ്മിറ്റിക്കുവേണ്ടി അറവുകാരന്റെ എഴുത്തുപുര എന്ന പുസ്തകം ഏറ്റുവാങ്ങി.