ഒരുമനയൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ആടു വസന്ത നിർമ്മാർജന യജ്ഞം ആരംഭിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. ഒന്നാം വാർഡിൽ അംഗനവാടി പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ ടി ഫിലോമിന, വാർഡ് മെമ്പർ സിന്ധു അശോകൻ, വെറ്റിനറി ഡോ. സിദ്ധാർത്ഥ് ശങ്കർ, വെറ്റിനറി ഉദ്യോഗസ്ഥർ, ആട് കർഷക രജനി സിദ്ധാർത്ഥൻ എന്നിവരും പങ്കെടുത്തു. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ എല്ലാ വാർഡുകളിലും നടത്തുമെന്ന് പ്രസിഡണ്ട് അറിയിച്ചു.