Tuesday, December 3, 2024

കേരള പ്രദേശ് മഹിള കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് ലെവൽ മഹിള സാഹസ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം: കേരള പ്രദേശ് മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ വടക്കേക്കാട് ബ്ലോക്ക് ലെവൽ മഹിള സാഹസ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പുന്നയൂർക്കുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കെ.ജി കരുണാകരമേനോൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് റ്റി നിർമ്മല ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് പ്രസിഡണ്ട് വി.കെ റജീന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സൈബ താജുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. വടക്കേക്കാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് യശോദര സ്വാഗതം പറഞ്ഞു. ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പറും സീനിയർ നേതാവുമായ പി ഗോപാലൻ,  വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.കെ ഫസലുൽ അലി, ഡി.സി.സി സെക്രട്ടറി എ.എം അലാവുദ്ദീൻ, സംസ്ഥാന ഉപദേശക സമിതി അംഗം ലീലാമ്മ ടീച്ചർ, മഹിളാ കോൺഗ്രസ് തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി സുബൈദ പാലക്കൽ, ജില്ലാ മഹിളാ കോൺഗ്രസ് ഉപദേശക സമിതി ഉപാധ്യക്ഷ പ്രിയ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, സ്മിത മുരളി, ലാലി ജെയിംസ്, ശ്രീനിവാസൻ എന്നിവർ വിവിധ വിവിധ സെഷനുകളിൽ  വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. സമാപന സമ്മേളനത്തിൽ നഫീസ കുട്ടി വലിയകത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പുന്നയൂർക്കുളം മണ്ഡലം പ്രസിഡണ്ട് പി.പി ബാബു,  പൂക്കോട്ട് മണ്ഡലം പ്രസിഡണ്ട് ആൻ്റോ തോമസ്, വടക്കേക്കാട് മണ്ഡലം പ്രസിഡണ്ട് അജയ്കുമാർ, വടക്കേക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഷറഫ് തറയിൽ തുടങ്ങിയവർ സംസാരിച്ചു. മഹിളാ കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം പ്രസിഡണ്ട് ശ്രീരേഖ ഭാസ്കരൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments