Saturday, June 28, 2025

തൃശൂരിൽ ഫുട്ബോൾ കളിക്കിടെ പോലീസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു

തൃശൂർ: തൃശൂരിൽ ഫുട്ബോൾ കളിക്കിടെ പോലീസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. മണ്ണുത്തി പോലീസ് സ്റ്റേഷനിലെ സി.പി.ഒ മുല്ലക്കര സ്വദേശി വി.വി അരുൺകുമാർ(40) ആണ് മരിച്ചത്. സിറ്റി പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു സംഭവം. കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സഹപ്രവർത്തകർ ചേർന്ന് തൃശ്ശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments