Saturday, April 12, 2025

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചണ്ഡികാ ഹോമം  ഭക്തിസാന്ദ്രമായി

ഗുരുവായൂർ: ആലുവ ശിവാലയം ടെമ്പിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ  ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ  മഹനീയചണ്ഡികാ ഹോമ മഹാലക്ഷ്മി യജ്ഞത്തിന്റെ ഭാഗമായി നടന്ന ചണ്ഡികാ ഹോമം  ഭക്തിസാന്ദ്രമായി. കൊല്ലൂർ മൂകാംബിക ക്ഷേത്ര മുഖ്യ പൂജാരി സുരേഷ് അഡിഗ  മുഖ്യ കാർമികത്വം വഹിച്ചു. 

 മൂകാംബിക ക്ഷേതത്തിലെ അതിശ്രേഷ്ഠ വഴിപാടാണ് ചണ്ഡികാഹോമം. മഹായജ്ഞത്തിൽ ശിവാലയം ടെമ്പിൾ ട്രസ്റ്റ് മുഖ്യമഠാധിപതി മിനു കൃഷ്ണാജി, ഡോ. അശ്വനി ദേവ് തന്ത്രി, തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി പ്രസിഡണ്ട് ശശിവാറണാട്ട്, ബാലൻ വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, പി രാഘവൻ നായർ, പി പ്രസന്നകുമാർ, എൻ.ആർ പുരുഷോത്തമൻ,അനിത.സി നായർ, മനോജ് കെ ചന്ദ്രൻ, വിജയകുമാർ അകമ്പടി, ഹരി കൂടത്തിങ്കൽ, പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments