പുന്നയൂർക്കുളം: പിണറായി -പോലീസ് – ആർ.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ ജനജാഗ്രത കാംപയിൻ്റെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥ സമാപിച്ചു. രണ്ടാം ദിനമായ ഇന്ന് ജാഥ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് സിദ്ദീഖുൽ അക്ബർ ക്യാപ്റ്റനായ ജാഥ അകലാട്, മൂന്നൈയിനി, എടക്കര, വൈലത്തൂർ, ചമ്മണ്ണൂർ, വടക്കേക്കാട്, ആൽത്തറ, മാവിൻ ചുവട് എന്നിവിടങ്ങളിൽ പര്യടനം നടത്തി സ്വീകരണം ഏറ്റുവാങ്ങി. ഡോ. ഷെക്കീർ, യഹിയ മന്ദലാംകുന്ന്, കെ.വി.നാസർ, ജബ്ബാർ, ഫാമിസ്, അയ്യൂബ് പെരിയമ്പലം, ടി.എം. അക്ബർ, കെ.എച്ച് ഷാജഹാൻ, അശ്റഫ് വടക്കൂട്ട് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. വൈകീട്ട് മന്ദലാംകുന്ന് കിണർ സെന്ററിൽ നിന്നും നിരവധി പ്രവർത്തകർ അണിനിരന്ന ജാഥ അണ്ടത്തോട് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപനയോഗം കെ.വി നാസർ ഉത്ഘാടനം ചെയ്തു. ജബ്ബാർ അണ്ടത്തോട് അധ്യക്ഷത വഹിച്ചു.
നൗഷാദ് തിരുനാവായ ജാഥ സന്ദേശം നൽകി സംസാരിച്ചു. ഡോ. ഷെക്കീർ സ്വാഗതവും ജാഥാ ക്യാപ്റ്റൻ സിദിഖുൽ അക്ബർ നന്ദിയും പറഞ്ഞു.