Sunday, November 17, 2024

കുപ്രസിദ്ധ ഗുണ്ട അഴകം പാട്ടത്തിൽ വിഷ്ണുവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

കൊടകര: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി കൊടകര പൊലീസ് തടങ്കലിലാക്കി. കൊടകര അഴകം പാട്ടത്തിൽ വിഷ്ണു(30)വിനെയാണ് പൊലീസ് തടങ്കലിലാക്കിയത്. 2022 ലും കാപ്പ പ്രകാരം 6 മാസം ജയിലിൽ കഴിഞ്ഞിട്ടുള്ള വിഷ്ണു പുറത്തിറങ്ങിയ ശേഷം വീണ്ടും വധശ്രമ കേസുകളിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് നവനീത് ശർമ്മയുടെ റിപ്പോർട്ട് പ്രകാരം കളക്ടർ അർജുൻ പാണ്ട്യൻ ആണ് വിഷ്‌ണുവിനെതിരെ കാപ്പ ചുമത്തി ഉത്തരവിറക്കിയത്. നിലവിൽ 7 വധശ്രമ കേസ്സുകൾ ഉൾപ്പെടെ 39 ഓളം കേസുകളിൽ വിഷ്ണു പ്രതിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments