Wednesday, September 9, 2026

ട്രെയിനിൽ വെച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: വള്ളത്തോൾ നഗറിൽ ട്രെയിനിൽ വെച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്ഷൊർണ്ണൂർ കാരക്കാട് മുല്ലക്കൽ  സന്തോഷ്  (34) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. ഇന്നലെ രാത്രി കിടപ്പുമുറിയിൽ എത്തി  കിടന്നതാണ്. ഉച്ചയായിട്ടും വാതിൽ തുറക്കാത്തത് കണ്ട്  അമ്മ അയൽവാസിയുടെ സഹായത്താൽ  വാതിൽ തള്ളി തുറക്കുകയായിരുന്നു. ഒറ്റപ്പാലം താലൂക്കിൽ ഓഫീസിൽ  ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സന്തോഷ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments