Sunday, November 17, 2024

ജന ജാഗ്രത കാംപയിൻ; എസ്.ഡി.പി.ഐ മണലൂർ മണ്ഡലം പ്രചരണ ജാഥ വാടാനപ്പള്ളിയിൽ സമാപിച്ചു

വാടാനപ്പള്ളി: പിണറായി പോലീസ് – ആർ.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ നടത്തുന്ന ജന ജാഗ്രത കാംപയിനിൻ്റെ ഭാഗമായി മണലൂർ മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ റഷീദ് നയിച്ച വാഹന പ്രചരണ ജാഥ വാടാനപ്പള്ളി സെൻ്ററിൽ സമാപിച്ചു. സമാപന  പൊതു സമ്മേളനം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഫത്താഹ് പൊന്നാനി ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ മണലൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് ഹസൻ മരോട്ടിക്കലൽ  അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉമർ മുഖ്താർ ആശംസ പ്രസംഗം നടത്തി. ജാഥ ക്യാപ്റ്റനെ പാർട്ടി പഞ്ചായത്ത്‌ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷെഫീർ പൊന്നാടയണിഞ്ഞു സ്വീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹക്കീം സ്വാഗതവും എസ്.ഡി.പി.ഐ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് നൗഫൽ വലിയകത്ത് നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് മണ്ഡലം, പഞ്ചായത്ത്‌ ഭാരവാഹികൾ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments