ചാവക്കാട്: ചാവക്കാട് നഗരസഭയുടെ വഴിയിട വിശ്രമ കേന്ദ്രത്തിന്റെ ഭാഗമായുള്ള ശൗച്യാലയം നവീകരണത്തിനായി ഏതാനും ദിവസങ്ങള്‍ അടച്ചിട്ടെന്നാരോപിച്ച് ഐ.എന്‍.ടി.യു.സി നടത്തിയത് സമര കോമാളി നാടകമെന്ന് ചാവക്കാട് നഗരസഭാ ഷീജ പ്രശാന്ത്. വഴിയിട വിശ്രമ കേന്ദ്രം രണ്ടുവർഷത്തോളമായി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കൂട്ടുങ്ങള്‍ ചത്വരത്തില്‍ പ്രവർത്തിച്ചുവരികയാണ്. തുലാവര്‍ഷം മുന്നില്‍ കണ്ട് ശൗച്യാലത്തില്‍ കാര്യക്ഷമമായ എസ്.ടി.പി (സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്) സൗകര്യമടക്കം ഏര്‍പ്പെടുത്തുന്നതിനായും ടേക്ക് എ ബ്രേക്ക് സംവിധാനം നവീകരിക്കുന്നതിനുമായാണ് ഒരാഴ്ച കാലം അടച്ചിട്ടത്. 30 ലക്ഷം രൂപ ചിലവഴിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കെതിരായി ഏതാനും പേരെ പങ്കെടുപ്പിച്ച് ആഭാസ സമരവുമായി രംഗത്തുവന്ന ഐ.എൻ.ടി.യു.സി നിലപാട് പ്രതിഷേധാർഹമാണ്. നഗരത്തിൽ വഴിയിട വിശ്രമ കേന്ദ്രം നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനുള്ള നഗരസഭയുടെ സദുദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കോമാളി വേഷം കെട്ടലാണ് ഐ.എന്‍.ടി.യു.സി സമരമെന്നും ചെയർപേഴ്സൺ വാർത്താക്കുറിപ്പിൽ ആരോപിച്ചു.