Tuesday, November 19, 2024

കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ലോഗോ മാറ്റി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ലോഗോ പരിഷ്‌കാരിച്ച് ബിഎസ്എൻഎൽ. കണക്ടിങ് ഇന്ത്യ എന്നത് മാറ്റി കണക്ടിങ് ഭാരത് എന്നാണ് മാറ്റം വരുത്തിയത്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ദേശീയ പതാകയിലെ നിറങ്ങളും നല്‍കി. ഇന്ത്യയുടെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. സുരക്ഷിതമായും വിശ്വസനീയമായും താങ്ങാവുന്ന ചെലവിലും ഭാരതത്തെ ബന്ധിപ്പിക്കുകയെന്നതിനെയാണ് പുതിയ ലോഗോയിലൂടെ വ്യക്തമാക്കുന്നതെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.
നേരത്തെ ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദു വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറം മാറ്റിയത് ചര്‍ച്ചയായിരുന്നു. ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കുകയായിരുന്നു. നിറത്തില്‍ മാത്രമാണ് മാറ്റമെന്നും മൂല്യങ്ങള്‍ അതേപടി നിലനിര്‍ത്തുമെന്നുമാണ് അന്ന് ദൂരദര്‍ശന്‍ പ്രതികരിച്ചത്. എന്നാല്‍ നിറം മാറ്റത്തിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. സമ്പൂര്‍ണ്ണ കാവി വല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് നിറം മാറ്റം എന്നായിരുന്നു വിമര്‍ശനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments