തൃശൂർ: എറവക്കാട് ചാപ്പക്കായലിന് സമീപം റെയിൽപാളത്തിൽ വല്ലച്ചിറ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കടലാശേരി തെക്കൂട്ട് പാറക്കല്‍ വീട്ടില്‍ അയ്യപ്പന്റേയും കല്യാണിയുടേയും മകന്‍ മോനു എന്ന രാധാകൃഷ്ണനാ (54) ണ് മരിച്ചത്. ഇന്ന് രാവിലെ 11.30-നായിരുന്നു സംഭവം. ശരീരഭാഗങ്ങൾ ട്രാക്കില്‍ കിടന്നതിനാൽ പിറകെയെത്തിയ വന്ദേഭാരത് അരമണിക്കൂറോളം നിര്‍ത്തിയിടേണ്ടിവന്നു. പിന്നീട് പുതുക്കാട് പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം മാറ്റിയത്.