ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2022- 23 ൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ‘ടേക്ക് എ ബ്രേക്ക്’കെട്ടിട ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിത ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെക്കുമുറി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. 29,99,000 രൂപ അടങ്കൽ തുക ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഭിന്നശേഷിക്കാർ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്കുള്ള ടോയ്ലറ്റ്, വാഷിംഗ് സൗകര്യങ്ങൾ, വിശ്രമസ്ഥലം, അനുബന്ധ കട മുറികൾ, കോഫി ഷോപ്പ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കമറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിസിരിയ മുസ്താക്കലി, മുഹമ്മദുണ്ണി മന്ദലാംകുന്ന് , സി.വി സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ വർഗീസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.വി സനിൽകുമാർ, അസിസ്റ്റന്റ് എൻജിനീയർ എൻ.പി ഷിധി, ജോയിന്റ് ബി.ഡി.ഒ കെ ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.