Saturday, April 5, 2025

പുത്തൻകടപ്പുറം യൂത്ത് പവർ 14 സിക്സസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം യൂത്ത് പവർ 14 സംഘടിപ്പിച്ച ഫസലു, ഷെമീർ സ്മാരക വിന്നേഴ്സ് ട്രോഫിക്കും അജ്മൽ, ശ്രീരാജ് സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് സിക്സസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ചാവക്കാട് ഫർക്ക സഹകരണ റൂറൽബാങ്ക് പ്രസിഡന്റ്‌ സി.എ ഗോപപ്രതാപൻ ഉൽഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ബദറുദ്ധീൻ, യൂത്ത് കോൺഗ്രസ്‌ മുൻ ജില്ല വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ, കോൺഗ്രസ്‌ നേതാക്കളായ രാജേഷ് ബാബു, ഷാജി പൂക്കോട്, സൈസൺ മാറോക്കി, ഷമീം ഉമ്മർ, സുഹാസ് ആലുങ്ങൽ,നിഹാൽ എന്നിവർ  പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments