കടപ്പുറം: ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെയും അങ്കണവാടി റോഡിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നന്മ കലാകായിക സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരുമായി സഹകരിച്ച് ഒപ്പുശേഖരണം നടത്തി. ജില്ല കളക്ടർക്കും ഗുരുവായൂർ എം.എൽ.എ. ക്കും നിവേദനവും നൽകി. കടപ്പുറം പഞ്ചായത്ത് സെക്രട്ടറി,പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കും നിവേദനം കൈമാറി. നന്മ പ്രസിഡന്റ് പി.വി അക്ബർ , വൈസ് പ്രസിഡന്റ് കെ.വി ആരിഫ് , ജോയിന്റ് സെക്രട്ടറി കെ.വി ജഹാംഗീർ ,നന്മ രക്ഷാധികാരി മജീദ് പേനത്ത്, എക്സിക്യൂട്ടീവ് മെമ്പർമാരായ പി.വി മുഹമ്മദ് ഇക്ബാൽ , കെ.പി.നസീർ , കെ.എ അനസ് ,വി.എസ് മുഹമ്മദ് റാഫി തുടങ്ങിയവർ നേതൃത്വം നൽകി.