കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് കുടുംബ ക്ഷേമ കേന്ദ്രത്തെ ഇരുട്ടിൽ നിന്നും രക്ഷിക്കുക, പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കുക, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബ്ലാങ്ങാട് – വില്ല്യംസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സി.പി.എം പ്രവർത്തകർ കിഴക്കെ ബ്ലാങ്ങാട് സെന്ററിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.വി അഷറഫ് ഉദ്ഘാടനം ചെയ്തു. എം.എസ് പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ വേണു, നിത വിഷ്ണുപാൽ, പ്രസന്ന ചന്ദ്രൻ, കെ.വി ഹക്കിം, എം.ടി ദിനേശൻ, സി.എ സുബൈർ, രാജേഷ് ചാണാശ്ശേരി എന്നിവർ സംസാരിച്ചു. ടി.സി ചന്ദ്രൻ, കെ.വി ഹാഷിം, എ.സി ധർമ്മൻ, സി.ബി അബൂബക്കർ, വി.ടി ദിനേശൻ, സത്താർ ബാബു, സി.സി ചന്ദ്രൻ, മാമ്പറ്റ വേലായുധൻ, എം.ആർ അമൃത് ലാൽ, നവാസ് അറക്കൽ, സുബീഷ് രാമദാസ്, വി.ഡി ദേവദാസ്, മൊയ്തു, വി.കെ ഗണേശൻ, ഒ.വി സുരേഷ്, ഒ.വി രവി, ജാനകി അറുമുഖൻ, ഉണ്ണിമോൻ, കെ.എസ് പ്രഭാകരൻ, പി.സി ഗണേശൻ, ബദറു ആലുംപറമ്പിൽ, ആർ.വി അഷറഫ് എന്നിവർ നേതൃത്വം നൽകി.