Wednesday, November 20, 2024

മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സ്ഥാനമേറ്റു

ചാവക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഗുരുവായൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സ്ഥാനമേറ്റു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ.വി അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. മുൻ നിയോജക മണ്ഡലം പ്രസിഡന്റ് എം.വി ഷക്കീർ പുതിയ പ്രസിഡന്റ് ആർ.പി ബഷീറിന് രേഖകൾ കൈമാറി. പുതിയ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ആർ. പി. ബഷീർ വൈസ് പ്രസിഡന്റ്റുമാരായി എൻ.കെ അബ്ദുൽ വഹാബ്, വി മായിൻ കുട്ടി, ആർ.എ അബൂബക്കർ, ജനറൽ സെക്രട്ടറി എ.എച്ച് സൈനുൽ ആബിദീൻ, ജോയിന്റ് സെക്രട്ടറിമാരായി സുബൈർ വലിയകത്ത്, വി.എം മനാഫ്, ട്രഷറർ ലത്തീഫ് പാലയൂർ എന്നിവരെയാണ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് കമ്മിറ്റിക്ക് അനുമോദനം നേർന്നു. മുസ്‌ലിം ലീഗ് ജില്ല ഭാരവാഹികളായ വി.കെ മുഹമ്മദ്‌, പി.കെ അബൂബക്കർ, സി അഷറഫ്, പി.വി ഉമ്മർ കുഞ്ഞി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.എച്ച് സൈനുൽ ആബിദീൻ, ട്രഷറർ ലത്തീഫ് പാലയൂർ, എൻ.കെ അബ്ദുൽ വഹാബ്, വി മായിൻകുട്ടി, ആർ.എ അബൂബക്കർ തുടങ്ങിയവർ  പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments