Saturday, April 12, 2025

50 ലക്ഷം രൂപയുടെ ഭരണാനുമതിയായി; ചാവക്കാട് നഗരസഭ മത്സ്യഭവന്  പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു

ചാവക്കാട്: ചാവക്കാട് നഗരസഭ മത്സ്യഭവന്  പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.  കെട്ടിട നിര്‍മ്മാണത്തിന് ഗുരുവായൂര്‍ എന്‍.കെ അക്ബർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപക്ക് ഭരണാനുമതിയായി. ചാവക്കാട് മണത്തലയില്‍ ദേശീയപാതയുടെ സമീപത്തുണ്ടായിരുന്ന ചാവക്കാട് നഗരസഭ മത്സ്യഭവന്‍ കെട്ടിടം ഹൈവേ വികസനത്തിന്‍റെ ഭാഗമായി പൊളിച്ച് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ബ്ലാങ്ങാട് ഫിഷറീസ് കോളനിയിലെ 20 സെന്‍റോളം വരുന്ന ഫിഷറീസ് വകുപ്പിന്‍റെ സ്ഥലത്ത് മത്സ്യഭവന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിട നിർമ്മാണത്തിന് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി ഉത്തരവായി. തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ക്കാണ് നിര്‍മ്മാണ ചുമതല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments