ഏങ്ങണ്ടിയൂർ: ചേറ്റുവ ടി.എം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദ്ധിക്കുകയും നേഴ്സുമാരെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഐ.എം.എ. സംഭവത്തിൽ പ്രതികളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഐ.എം.എ തൃപ്രയാർ ബ്രാഞ്ച് കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചയാണ് രണ്ട് യുവാക്കൾ ആശുപത്രിയിൽ അതിക്രമിച്ചു കയറി ഡോക്ടറെ മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ ഡോക്ടർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും യോഗം അറിയിച്ചു. പ്രസിഡണ്ട് ഡോക്ടർ എം.എൽ സജീവ് അധ്യക്ഷത വഹിച്ചു.
ചേറ്റുവയിൽ ആശുപത്രിയിൽ അതിക്രമിച്ചു കയറി ഡോക്ടറെ മർദ്ദിച്ച സംഭവം; പ്രതിഷേധവുമായി ഐ.എം.എ
RELATED ARTICLES

