ഗുരുവായൂർ: ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഡിസബർ 15 ന് നടക്കുന്ന ദേശവിളക്കിന്റെ ഭാഗമായി നിറ സമൃദ്ധിയിൽ നടന്ന വിളക്ക് കുറിയ്ക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി. തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ അയ്യപ്പ ശ്രീക്കോവിലിന് മുന്നിൽ ശബ്ദ മുഖരിതമായ ശരണം വിളികളോടെ ആരംഭം കുറിച്ച ചടങ്ങിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ വിളക്ക് കാര്യ കർമ്മി മച്ചാട് ദീലിപിന് നേരത്തെ തയ്യാറാക്കിയ വിളക്ക് കുറിക്കൽ പ്രശ്നചാർത്ത് നൽകി ദക്ഷിണ സമർപ്പിച്ച് തുടക്കം കുറിച്ചു. സംഘം സെക്രട്ടറി കെ ദിവാകരൻ, ചന്ദ്രൻ ചങ്കത്ത്, രാജു കലാനിലയം എന്നിവർ അയ്യപ്പ സാന്നിധ്യത്തിൽ പ്രാർത്ഥനാനിർഭരമായി എഴുതി തയ്യാറാക്കിയകുറിപ്പ് വായിച്ച് ഭഗവൽ സമർപ്പണം നടത്തി കുറിക്കലിന് നൽകി. ക്ഷേത്രം മേൽശാന്തി പി കൃഷ്ണകുമാർ തിരുമേനി അയ്യപ്പ പൂജാകർമ്മത്തിന് കാർമ്മികത്വം നൽകി. പ്രഭാകരൻ മണ്ണൂർ, കെ.പി കരുണാകരൻ, ബാലൻ വാറണാട്ട്, ശിവൻ കണിച്ചാടത്ത്. മോഹനചിത്ര, ജീനു കോഴികുളങ്ങര, വിജയകുമാർ അകമ്പടി, പി ഹരി നാരായണൻ, വിളക്കാശാൻ മച്ചാട് സുബ്രമണ്യൻ, കെ ബാലകൃഷ്ണൻ, പി.വി സോമസുന്ദരൻ, ഷൺമുഖൻ തെച്ചിയിൽ എന്നിവർ നേതൃത്വം നൽകി.