Friday, April 4, 2025

ദേശീയപാതയിൽ പട്ടിക്കാട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

തൃശൂർ: ദേശീയപാതയിൽ പട്ടിക്കാട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പട്ടിക്കാട് ബസ് സ്റ്റാൻ്റിൽ നിന്നും ദേശീയപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് അപകടം നടന്നത്. ദേശീയപാതയിലൂടെ പോകുന്ന ലോറി പെട്ടെന്ന് വേഗത കുറച്ചതിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു വെന്ന്  ദൃക്സാക്ഷികൾ പറഞ്ഞു. ലോറിക്ക് പുറകിൽ മുട്ടയുമായി പോയിരുന്ന പെട്ടി ഓട്ടോറിയയും അതിനു പുറകിൽ മറ്റൊരു പിക്കപ്പുമാണ് ഇടിച്ചത്. പോലീസും ഹൈവേ എമർജൻസി ടീമും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments