Thursday, November 21, 2024

ട്രാക്ടർ അനധികൃതമായി പിടിച്ചെടുത്ത സംഭവം; വടക്കേക്കാട് എസ്.ഐ കൃത്യവിലോപം കാണിച്ചതായി മനുഷ്യാവകാശ കമ്മീഷൻ, സ്റ്റേഷനിലെത്തുന്ന കക്ഷികളോട് നല്ല രീതിയിൽ പെരുമാറണമെന്ന് താക്കീത്

തൃശൂർ: സ്വകാര്യ വസ്തുവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ട്രാക്ടർ അനധികൃതമായി പിടിച്ചെടുത്ത സംഭവത്തിൽ വടക്കേക്കാട് പോലീസ് സബ് ഇൻസ്പെക്ടറുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായതായി മനുഷ്യാവകാശ കമ്മിഷൻ. സ്റ്റേഷനിലെത്തുന്ന കക്ഷികളോട് നല്ല രീതിയിൽ പെരുമാറണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി എസ്.ഐ കെ.പി ആനന്ദിന് താക്കീത് നൽകി.

പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തി സ്വന്തം പുരയിടത്തിൽ കൃഷി ചെയ്യുമ്പോൾ പറമ്പിൽനിന്ന്‌ ട്രാക്ടർ പിടിച്ചെടുത്തെന്നാണ് പരാതി. ട്രാക്ടറിന് രസീത് നൽകിയില്ലെന്നും എസ്.ഐയും പോലീസുകാരും അപമര്യാദയായി പെരുമാറിയെന്നും പരാതിക്കാരനായ ഞമ്മണേങ്ങാട് സ്വദേശി മുസ്തഫ സമർപ്പിച്ച പരാതിയിൽ പറയുന്നു.

കമ്മീഷൻ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറിൽനിന്ന് റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള പറമ്പിന്റെ നടുക്കുള്ള കുളം ട്രാക്ടർ ഉപയോഗിച്ച് മണ്ണിട്ടുനികത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയതെന്നും ട്രാക്ടർ പിടിച്ചെടുത്തതെന്നും കമ്മീഷണർ കമ്മീഷനെ അറിയിച്ചു. എന്നാൽ, റിപ്പോർട്ട് അവാസ്തവമാണെന്നും തന്റെ പറമ്പിലെ ചെറിയ കുളമാണ് പരാതിക്ക് ആധാരമായതെന്നും പരാതിക്കാരൻ അറിയിച്ചു.

ജിയോളജിവകുപ്പ് ഇക്കാര്യം അറിയിച്ചിട്ടും എസ്.ഐ വാഹനം വിട്ടുകൊടുത്തില്ല. തുടർന്ന് ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചെന്നും അതിന്റെ അടിസ്ഥാനത്തിൽ വാഹനം വിട്ടുനൽകിയതായും പരാതിക്കാരൻ അറിയിച്ചു.

വാഹനത്തിന് കേടുപാടില്ലെന്ന് പോലീസിന്റെ നിർബന്ധപ്രകാരം എഴുതി നൽകേണ്ടിവന്നതായും പരാതിക്കാരൻ അറിയിച്ചു. വാഹനം ലഭിച്ചപ്പോൾ ഡീസൽ ഇല്ലായിരുന്നുവെന്നും ബാറ്ററി നശിച്ച അവസ്ഥയിലായിരുന്നുവെന്നും ഹൈഡ്രോളിക് സംവിധാനം തകരാറിലായിരുന്നുവെന്നും പരാതിക്കാരൻ അറിയിച്ചു. ഈ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിപറയാൻ പോലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments