Friday, April 18, 2025

കണ്ണൂർ എ.ഡി.എം നിവിൻ ബാബുവിന്റെ  മരണം; ചാവക്കാട് നഗരത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി 

ചാവക്കാട്: കണ്ണൂർ എ.ഡി.എം നിവിൻ ബാബുവിന്റെ  മരണത്തിന് ഉത്തരവാദികളായവരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പൽ സ്ക്വയറിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി  സമാപിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, ബ്ലോക്ക് ഭാരവാഹികളായ പി.വി ബദറുദ്ദീൻ, പി.കെ രാജേഷ് ബാബു, കെ.വി സത്താർ, കെ.പി ഉദയൻ, എം.എസ് ശിവദാസ്, കെ.ജെ ചാക്കോ, ശിവൻ പാലിയത്ത്, പി.എൻ നാസർ, നിഖിൽ ജി കൃഷ്ണൻ, എച്ച്.എം നൗഫൽ, സൂരജ് ഗുരുവായൂർ, നളിനാഷൻ ഇരട്ടപ്പുഴ,  ഒ.കെ.ആർ  മണികണ്ഠൻ, ബാലൻ വാറണാട്ട്, കരിക്കയിൽ ഷക്കീർ, അനീഷ് പാലയൂർ, ഹംസ കാട്ടത്തറ, ബേബി ഫ്രാൻസിസ്, ഹിമ മനോജ്, ഷാലിമ സുബൈർ,  അനിത ശിവൻ  എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments