Saturday, April 12, 2025

അങ്ങാടിത്താഴത്ത് കലുങ്ക് അടച്ച്  കാന നിർമ്മിച്ചതിനെതിരെ യു.ഡി.എഫ് പരാതി നൽകി

ചാവക്കാട്: പഞ്ചാരമുക്ക് റോഡിൽ അങ്ങാടിത്താഴത്ത് കലുങ്ക് അടച്ച്  കാന നിർമ്മിച്ചതിനെതിരെ പരാതി. പാലയൂർ അങ്ങാടി താഴം മേഖല യു.ഡി.എഫ് കമ്മിറ്റിയാണ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ സജിത്തിന് പരാതി നൽകി. യു.ഡി.എഫ് നേതാക്കളായ മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു, കോൺഗ്രസ് ചാവക്കാട് മണ്ഡലം വൈസ് പ്രസിഡന്റ്‌ അനീഷ് പാലയൂർ എന്നിവരാണ് ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്. എത്രയും വേഗം പ്രശ്നം പരിഹരിക്കാമെന്നും അടച്ച കലുങ്ക് പൂർവ്വ സ്ഥിതിയിലാക്കി നൽകാമെന്നും പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ഉറപ്പു നൽകിയതായി യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments