ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി നിങ്ങള്‍ക്കും സംരഭകരാകാം എന്ന വിഷയത്തില്‍ സംരഭക ബോധവത്ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.എം ഷെഫീര്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈലജ സുധന്‍, എ.എസ് മനോജ്, കൗണ്‍സിലര്‍ കെ.പി ഉദയന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ ദീപ ബാബു, മുനീറ അഷ്റഫ് എന്നിവര്‍ പങ്കെടുത്തു. ശില്‍പ്പശാലയില്‍ ജി.എസ്.ടി എന്ന വിഷയത്തില്‍ സുചേത രാമചന്ദ്രനും, സംരഭകത്വ ബോധവത്ക്കരണം എന്ന വിഷയത്തില്‍ വ്യവസായ വികസന ഓഫീസര്‍ വി.സി ബിന്നിയും ക്ലാസ്സുകളെടുത്തു. ശില്‍പ്പശാലയില്‍ സംരഭകയായ അസീന കുഞ്ഞിമോന്‍ എന്നിവര്‍ അനുഭവ വിവരണം നടത്തി. വി.എസ് നിനവ് നന്ദി പറഞ്ഞു. വിജ്ഞാന സമ്പദ്ഘടനയിലേക്കുളള കേരളത്തിന്‍റെ വികാസത്തിന് അടിസ്ഥാനമൊരുക്കുന്നതും നാളിതുവരെയുളള വ്യവസായിക വളര്‍ച്ചയില്‍ ഗുണപരമായ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതുമായ പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം ഒരു ലക്ഷം എന്ന ആശയത്തിലൂടെ ഗുരുവായൂര്‍ നഗരസഭയും സംരഭകത്വ സൗഹൃദ നഗരസഭയായി മാറി. നഗരസഭയുടെ വികസിതമായ സമ്പദ്വ്യവസ്ഥക്ക് ആക്കംകൂട്ടാന്‍ നഗരസഭയില്‍ ആരംഭിച്ച 600 ചെറുകിട സംരംഭത്തിന്‍റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട 800 പേര്‍ക്കുളള തൊഴിലവസരങ്ങളിലൂടെയും 100 കോടി രൂപയുടെ മൂലധനനിക്ഷേപത്തിലൂടെയും സാധിച്ചിട്ടുണ്ട്.