Friday, October 10, 2025

പോർക്കളങ്ങാട് റോഡിലും പാടത്തും ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ നിലയിൽ

കുന്നംകുളം: പോർക്കളങ്ങാട് റോഡിലും പാടത്തും ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ നിലയിൽ. ചൂണ്ടൽ പഞ്ചായത്തിൻ്റെയും കുന്നംകുളം നഗരസഭയുടെയും അതിർത്തി പങ്കിടുന്ന പോർക്കളേങ്ങാട് പാടശേഖരത്തിന് സമീപത്തുള്ള തോട്ടിലും റോഡിലുമായാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയത്. വലിയ പ്ലാസ്റ്റിക് കിറ്റുകളിൽ നിറച്ച മാലിന്യമാണ് റോഡിലും തോട്ടിലുമായി തള്ളിയരിക്കുന്നത്. രാവിലെയാണ് മാലിന്യം തള്ളിയത് നാട്ടുകരുടെ ശ്രദ്ധയിൽപ്പെട്ടത്.  ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments