ഗുരുവായൂർ: ഡി.എ കുടിശ്ശിക 22 ശതമാനം എത്രയും വേഗം വിതരണം ചെയ്യണമെന്ന് കെ.എസ്.എസ്.പി.എ ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾ നിരന്തരമായി നിഷേധിക്കുന്ന സർക്കാരിൻ്റെ നടപടിയിൽ സമ്മേളനം പ്രതിഷേധ രേഖപ്പെടുത്തി. സംസ്ഥാന കേന്ദ്ര കമ്മിറ്റി അംഗം എം.എഫ് ജോയ് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് വി.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ മണികണ്ഠൻ, നഗരസഭ കൗൺസിലർ കെ.പി.എ റഷീദ്, സംസ്ഥാന കമ്മിറ്റി അംഗം വി.കെ ജയരാജൻ, ജില്ലാ ഭാരവാഹികളായ കെ ഗിരീന്ദ്ര ബാബു, പി.ഐ ലാസർ, തോംസൺ വാഴപ്പിള്ളി, വി.പി ഹരിഹരൻ, പി മുകുന്ദൻ, കെ.പി പോളി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് – വി.വി കുരിയാക്കോസ്, സെക്രട്ടറി – അനിൽ, ട്രഷറർ – കെ.പി.ആർ വാസന്തി എന്നിവരെയും തെരഞ്ഞെടുത്തു.