കടപ്പുറം: ബ്ലാങ്ങാട് വൈലിക്കുന്ന് ഓഫ് റോഡ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് പ്രസിഡന്റ് അബൂബക്കർ അധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മിസ്രിയ മുസ്താക്കലി, ഷൈനി ഷാജി, ബോർഡ് മെമ്പർ കെ.ഡി വീരമണി, ടി.കെ മുഹമ്മദാലി, ശിവദാസൻ, നൗഷാദ് സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ബോർഡ് സെക്രട്ടറി റാഫി ചാലിൽ സ്വാഗതവും പ്രസിഡന്റ് വിഷ്ണു നന്ദിയും പറഞ്ഞു.