ന്യൂഡൽഹി: ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബ (57) അന്തരിച്ചു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ഏറെക്കാലം തടവിൽ കഴിഞ്ഞിരുന്നു. തുടർന്ന് കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ജയിൽ മോചിതനാക്കിയിരുന്നു.
2017-ലാണ് വിചാരണക്കോടതി സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ശാരീരിക അവശതകളെത്തുടർന്ന് വീൽ ചെയറിലായിരുന്നു അദ്ദേഹം ജയിലിൽ കഴിഞ്ഞിരുന്നത്.