Sunday, January 11, 2026

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സംയുക്ത തിരുന്നാളിന് തുടക്കമായി

ഒരുമനയൂർ: ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാളിന് തുടക്കമായി. തിരുന്നാളിന്റെ ഭാഗമായി ഇന്ന് ജപമാല, ലദീഞ്ഞ് , നൊവേന, പ്രസുദേന്തി വാഴ്ച്ച എന്നിവയുണ്ടായി. രൂപം എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. ചേറ്റുപുഴ കാർമ്മൽ ആശ്രമം റവ. ഫാദർ ഷിജിൻ അക്കര കാർമികത്വം വഹിച്ചു. തുടർന്ന് മെഗാ ബാൻഡ് മേളം അരങ്ങേറി. റവ.ഫാദർ ജോവി കുണ്ടുകുളങ്ങര, കൈക്കാരന്മാരായ ഇ.എഫ് ജോസഫ് , റോസി ജോൺസൺ , സാജി ടോണി, കൺവീനർമാരായ ഇ.വി ജോയ്, കെ.ജെ ചാക്കോ, ഇ.കെ ജോസ്,  ഇ.എ ജോണി, ഇ.ജെ ജോഷി, എ.ടി ജോബി, ഇ.പി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. തിരുനാൾ ആഘോഷമായ നാളെ രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന  നടക്കും. തൃശൂർ ലൂർദ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി റവ.ഫാദർ ജിജോ എടക്കളത്തൂർ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും വർണ്ണ മഴയും ഉണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments