Friday, November 22, 2024

ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ തൃശൂരിൽ സത്യാഗ്രഹ സമരം ആരംഭിച്ചു

തൃശൂർ: ഇന്ത്യൻ കോഫീ ബോർഡ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത തൊഴിലാളികളെ അന്യായമായി സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ചു. തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ ദേവസ്വം ബോർഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന്റെ മുന്നിൽ ആരംഭിച്ച സത്യഗ്രഹ സമരം സി.ഐ.ടി.യു ഏരിയ ട്രഷറർ  പി.എ ലെജുകുട്ടൻ ഉദ്ഘാടനം ചെയ്തു. കോഫി ഹൗസ് യൂണിയൻ ജില്ല പ്രസിഡന്റ് ആർ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സമരസഹായ സമിതി ചെയർമാൻ സിഐടിയു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം പി.കെ ഷാജൻ, എ.ആർ കുമാരൻ, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ രാജേഷ്, സി.ഐ.ടി.യു തൃശ്ശൂർ വിവിധ വർഗ്ഗ ബഹുജന സംഘടന ഭാരവാഹികളായ ദീപക്, ദേവസി, അനുരൂപ് രാജ്, സതീഷ് കുമാർ, പി.ആർ വിൽസൺ, എ.എം. ജനാർദ്ദനൻ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ആവശ്യപ്പെടുന്ന സസ്പെൻഷൻ നടപടികൾ പിൻവലിക്കുന്നത് വരെ സത്യാഗ്രഹ സമരം തുടരുവാൻഇന്ത്യൻ കോഫി ഹൗസ് എംപ്ലോയിസ് യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments