Wednesday, April 2, 2025

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘മഹർജാൻ ചാവക്കാട് 2024’ നാളെ നടക്കും

ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘മഹർജാൻ ചാവക്കാട് 2024’ നാളെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് വൈകീട്ട് 3.30 ന് ചാവക്കാട് ജുമേറ ബീച്ച് റിസോർട്ടിൽ  യു.എൻ ഇൻ്റർനാഷണൽ വാട്ടർ സസ്റ്റയ്നിറ്റി അവാർഡ് വിന്നർ, കേരള സ്റ്റേറ്റ് അണ്ടർ ഗ്രൗണ്ട് വാട്ടർ ബോർഡ് മെംബർ, ശോണി മിത്ര അവാർഡ് ജേതാവ് കൂടിയായ വർഗീസ് തരകൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ പുരസ്ക്കാര വിതരണവും   അംഗങ്ങളുടെ മക്കളുടെ കലാപരിപാടികളും ഗാനമേള എന്നിവയുമുണ്ടാകും. നമ്മൾ ചാവക്കാട്ടുകാർ സംഘടനയിലെ എല്ലാ കുടുംബങ്ങൾക്കും ആയുർ ജാക്ക് ഫാം കുറുമാൽകുന്ന് നൽകുന്ന ആയൂർ ജാക്ക് പ്ലാവിൻ തൈ സൗജന്യമായി വിതരണം ചെയ്യും. ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് മനോജ് നരിയമ്പള്ളി, ട്രഷറർ മുഹമ്മദ് യാസീൻ, പ്രോഗ്രാം കോഡിനേറ്റർ രാജൻ മാക്കൽ, അംഗങ്ങളായ ഷാഹുൽ ഹമീദ് വി സി കെ,  ഇല്യാസ് ബാവു എന്നിവർ വാർത്താ സമ്മേനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments