Friday, November 22, 2024

വി.എസ് അബ്ദുൽ ഹാദിക്ക് എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം 

ചാവക്കാട്: എടക്കഴിയൂർ സ്വദേശി വി.എസ് അബ്ദുൽ ഹാദിക്ക് എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം. തിരുവനന്തപുരം എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്. എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും. കുട്ടികളെ ഏറെ സ്നേഹിച്ച എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിലുള്ള ഈ പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷവാനാണന്ന് ഹാദി സർക്കിൾ  ന്യൂസിനോട് പറഞ്ഞു. അപൂർവ്വരോഗമായ ഡ്യൂഷിൻ മുസ്‌ക്കുലർ ഡിസ്ട്രോഫി എമ്പത് ശതമാനം തന്നെ  കീഴ്പ്പെടുത്തുമ്പോളും  

കവിതകളെഴുതിയും കഥകളെഴുതിയും വൈകല്ല്യത്തെ മറികടന്ന ഹാദി എന്ന പ്രതിഭക്ക് തേടി കേരള വനിതാ ശിശു വികസനവകുപ്പ് നൽകുന്ന ‘ഉജ്ജ്വല ബാല്യപുരസ്‌കാരം’,സാമൂഹ്യനീതി വകുപ്പിന്റെ ‘ബെസ്റ്റ് ക്രീയേറ്റീവ് ചൈൽഡ് വിത്ത്‌ ഡീസബിലിറ്റി’ അവാർഡും ലഭിച്ചട്ടുണ്ട്. തിരുവത്ര പുത്തൻകടപ്പുറം ഗവർമെന്റ് ഫിഷറീസ് യു.പി സ്കൂൾ സീനിയർ അധ്യാപകൻ സലീം മാസ്റ്ററുടെയും ഷബ്‌നയുടെയും മകനാണ് അബ്ദുൽ ഹാദി. എടക്കഴിയൂർ സീതിസാഹിബ് വെക്കേഷൻ ഹൈസെക്കന്ററി സ്കൂൾ പത്താംക്ലാസ്സ്‌ വിദ്യാർത്ഥിയായ അബ്ദുൽ ഹാദി വ്ലോഗ്ഗർ, മോട്ടിവേറ്റർ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതേ സ്കൂളിൽ പ്ലസ്ടുവിൽ പഠിക്കുന്ന വി.എസ് നിഹാൽ ജേഷ്ഠ സഹോദരനാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments