ചാവക്കാട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ ഒരുമനയൂർ കുണ്ടുകടവ് സ്വദേശിക്ക് ചാവക്കാട് പ്രചരയുടെ കൈത്താങ്ങ്. പ്രചര ചാവക്കാടും പ്രചര യു.എ.ഇ ചാപ്റ്ററും കൂടി 1000 രൂപ ചാലഞ്ചിലൂടെ സമാഹരിച്ച ചികിത്സാസഹായ ഫണ്ട് പ്രചര ചെയർമാൻ കെ.വി സുശീലൻ കൈമാറി. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് 1,59,000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. മുഹമ്മദ്ക്കുഞ്ഞി, വേണു, ലിമ ജാഫർ, കെ.വി രവീന്ദ്രൻ, അൻവർ എന്നിവർ സംസാരിച്ചു. ഇക്ബാൽ വൈറ്റ്കോളർ, കെ.കെ സേതുമാധവൻ, എ.കെ ഷെഫീഖ്, ജോഷി ഫ്രാൻസീസ്, മണി എന്നിവർ പങ്കെടുത്തു.