ഗുരുവായൂർ: സി.പി.എം ഗുരുവായൂർ തമ്പുരാൻ പടി ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് മഹിള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സർഗ്ഗസംഗമം സംഘടിപ്പിച്ചു. തമ്പുരാൻ പടി സെന്ററിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഫസീല തരകത്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ആനന്ദവല്ലി മാമ്പുഴ അധ്യക്ഷത വഹിച്ചു. മഹിള അസോസിയേഷൻ ജില്ല ജോയിന്റ് സെക്രട്ടറി ഷീജ പ്രശാന്ത്, ജില്ല കമ്മിറ്റി അംഗം ഷൈനി ഷാജി, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ,മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ ജോയിന്റ് സെക്രട്ടറി ബിബിത മോഹനൻ, ലോക്കൽ സെക്രട്ടറി കെ. പി വിനോദ്, വി അനൂപ്, ലോക്കൽ കമ്മിറ്റി അംഗം എം.എ അമ്മിണി ടീച്ചർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിത അരവിന്ദൻ സ്വാഗതവും ട്രഷറർ മീന ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ശശി ആഴ്ചത്ത് ആൻ്റ് പാർട്ടിയുടെ ഗാനസന്ധ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.