ചാവക്കാട്: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തിരുവത്ര ലോക്കൽ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 21,22,23 തിയ്യതികളിലാണ് തിരുവത്ര മുട്ടിലാണ് സമ്മേളനം. തിരുവത്ര മുട്ടിലാണ് സമ്മേളനം. 21- ന് സർഗ സായാഹ്നം, 22ന് പ്രധിനിധി സമ്മേളനം കെ.ടി അപ്പുകുട്ടൻ നഗറിൽ കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 23 ന് പൊതു സമ്മേളനത്തിന്റെ ഭാഗമായിട പ്രകടനം, റെഡ് വളണ്ടിയർമാരുടെ അകമ്പടിയോട് തിരുവത്രയിൽ നിന്ന് ആരംഭിക്കും. സംഘാടക സമിതി രൂപീകരണ യോഗം സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ.വി അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ആർ രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ.എച്ച് സലാം, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.എം ഹനീഫ, പി.കെ രാധാകൃഷ്ണൻ, പ്രസന്ന രണദീവെ, ടി.എം ദിലീപ്, കെ.ആർ ആനന്ദൻ, കൗൺസിലർ ശ്രീജി സുഭാഷ് എന്നിവർ സംസാരിച്ചു.