Thursday, April 3, 2025

ഹരിയാനയിൽ പോരാട്ടം ഇഞ്ചോടിഞ്ച്; ജമ്മുകശ്മീരിൽ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം

ന്യൂഡൽഹി: വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിലേക്ക് അടുക്കുമ്പോൾ ഹരിയാനയിൽ പോരാട്ടം ഇഞ്ചോടിഞ്ച്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. ഹരിയാനയിൽ 90ൽ 44 സീറ്റിൽ ബിജെപിയും 42 സീറ്റിൽ കോൺഗ്രസും ലീഡ് നിലനിർത്തുന്നു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ജമ്മുകശ്മീരിൽ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനുമാണ് മുന്നേറ്റം. 49 സീറ്റുകളിൽ ഇന്ത്യ സഖ്യം മുന്നിൽ നിൽക്കുമ്പോൾ 24 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments