Tuesday, October 8, 2024

മൊബൈൽ ഫോൺ അധികസമയവും സർവ്വീസ് സെൻ്ററിൽ തന്നെ; 7,700 രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും നൽകാൻ വിധി

തൃശൂർ: മൊബൈൽ ഫോണിന് തകരാറാരോപിച്ച്‌ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അവണൂർ സ്വദേശി കുന്നപ്പിള്ളി വീട്ടിൽ കെ.ടി സൈജൻ ഫയൽ ചെയ്ത ഹർജിയിലാണ് ബാഗ്ലൂരുള്ള ലെനോവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ വിധിയായതു. സൈജൻ 7,700 രൂപ നൽകിയാണ് മൊബൈൽ ഫോൺ വാങ്ങിയത്‌. ഉപയോഗിച്ചുവരവെ ഫോണിന് വ്യത്യസ്ത തകരാറുകൾ സംഭവിച്ചു. ഇതോടെ ഫോൺ ലെനോവ സർവ്വീസ് സെൻ്ററിൽ എത്തിച്ചു. ഫോൺ ഒട്ടുമിക്ക സമയവും കമ്പനിയുടെ സർവ്വീസ് സെൻ്ററിൽത്തന്നെയായിരുന്നു. മദർ ബോർഡ് മാറ്റിയിട്ട് പോലും ഫലമുണ്ടായില്ല. ഇതോടെയാണ് ഹർജി ഫയൽ ചെയ്തത്. തുടർന്ന് കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവർ ഉൾപ്പെട്ട തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ഫോണിൻ്റെ വിലയായ 7,700 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി ബെന്നി ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments