ഗുരുവായൂർ: പ്രഥമ ഹരിദാസ് പാലിയത്ത് മെമ്മോറിയൽ വിന്നിങ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റിൽ ലാലിഗ എഫ്.സി തൊഴിയൂർ ജേതാക്കളായി. ഫൈനലിൽ മെഡിമിക്സ് പുന്നത്തൂർ എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലാലിഗ പരാജയപ്പെടുത്തിയത്. എസ്.ബി.ഐ സീനിയർ മാനേജർ ശ്യാം കുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഉഷാ കെ നായർ, സന്തോഷ് ട്രോഫി കേരള ടീം മുൻ ക്യാപ്റ്റൻ ശ്രീ.രാഹുൽ വി രാജ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. പ്രാദേശിക സീനിയർ താരങ്ങളായ സി വി ജയ്സൺ, മധു തറയിൽ, ഫ്രാങ്കോ മുട്ടത്ത്, രാഹുൽ വി രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫുട്ബോൾ ടൂർണ്ണമെൻ്റ് കൺവീനർ സിജോ ചീരൻ നന്ദി പറഞ്ഞു.