ചാവക്കാട്: ഗ്ലോബൽ നായർ സർവ്വീസ് സൊസൈറ്റിയുടെ മഹിളാ വിഭാഗം ജനനിയുടെ ആഭിമുഖ്യത്തിൽ പാരമ്പര്യ തിരുവാതിരക്കളി സമർപ്പിച്ചു കൊണ്ട് ചാവക്കാട് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തുടക്കമായി. ആയിരത്തിലധികം വേദികളിൽ തനതായ ശൈലിയിൽ തിരുവാതിരക്കളിക്ക് നേതൃത്വം നൽകിയ പ്രശസ്ത തിരുവാതിരക്കളി ഗുരുനാഥ പ്രഭിത ജയദാസിൻ്റെ നേതൃത്ത്വത്തിൽ ജി.എൻ.എസ്.എസ് മഹിള വിഭാഗം ജനനി യിലെ അംഗങ്ങളാണ് പാരമ്പര്യ രീതിയിൽ തിരുവാതിരക്കളി സമർപ്പിച്ചത്. ക്ഷേത്രം പ്രസിഡണ്ടും കവിയും പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ നിലവിളക്കു കൊളുത്തി നവരാത്രി ഉത്സവം ഉത്ഘാടനം ചെയ്തു.
ജി എൻ എസ് എസ് പ്രസിഡണ്ട് ഐ.പി. രാമചന്ദ്രൻ, ഭാരവാഹികളായ കെ.ടി.ശിവരാമൻ നായർ, ശ്രീകുമാർ പി.നായർ, ശ്രീധരൻ മാമ്പുഴ, രാധാശിവരാമൻ നായർ, സരസ്വതി വിജയൻ , വിനോദ് പി.മേനോൻ തുടങ്ങിയവർ പങ്കെടുത്തു. മഹാനവമി വരെ നിത്യവും വിവിധ കലാപരിപാടികൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.