Friday, October 4, 2024

ഭാരതീയ വിചാരകേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതി ഒ.പി ഗോപാലൻ അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ: ഭാരതീയ വിചാരകേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ ഒ.പി ഗോപാലൻ അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിചാരകേന്ദ്രം ഗുരുവായൂർ സമിതി പ്രസിഡൻ്റ് ഇ.കെ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.സമിതി അംഗം സജീവ്കുമാർ സ്വാഗതവും സെക്രട്ടറി എ.ജിഷ്ണു നന്ദിയും പറഞ്ഞു. മഹിളാമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി. നിവേദിത, എം.കെ ഷൺമുഖൻ, പി.എസ് രാജൻ എന്നിവർ സംസാരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ 1952 മുതൽ വിവിധ ചുമതലകളിൽ സംഘകാര്യകർത്താവായി പ്രവർത്തിച്ച് വന്നിരുന്ന ഒ.പി ഗോപാലൻ കഴിഞ്ഞ മാസം ഓഗസ്റ്റ് 22 നാണ് മരണപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments