പുന്നയൂർ: ചാവക്കാട്-പൊന്നാനി ദേശീയപാത മന്ദലാംകുന്ന് സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്ക്. ചാവക്കാട് തിരുവത്ര 14-ാം വാർഡ് സ്വദേശി കറുത്താരൻ സന്തോഷി(39)നാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.