Friday, October 4, 2024

ചാവക്കാട് എം.ആർ.ആർ.എം ഹൈസ്കൂൾ   1984-85പൂർവ്വ വിദ്യാർത്ഥികളുടെ ആറാം വാർഷിക സംഗമം നടന്നു

ചാവക്കാട്: ചാവക്കാട് എം.ആർ.ആർ.എം ഹൈസ്കൂൾ   1984-85പൂർവ്വ വിദ്യാർത്ഥികളുടെ ആറാം വാർഷിക സംഗമം നടന്നു. സഹപാഠിയായ എൻ.കെ അക്ബർ എം.എൽ.എ സംഗമം  ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പവിത്രൻ തിരുവടി അധ്യക്ഷത  വഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ സഹപാഠികളുടെ മക്കളെ ചടങ്ങിൽ പുരസ്ക്കാരം നൽകി അനുമോദിച്ചു. പ്രിൻസിപ്പാൾ ഷീബ, പി.ടി.എ പ്രസിഡണ്ട് ഷൈബി, നൗഷാദ് തെക്കുംപുറം, ഗോപകുമാർ, ജയപാൽ, ജയപ്രകാശൻ, ഹാഷിം, ജയതിലകൻ, ഗീത, മണിമേഖല, ഷെക്കീർ എന്നിവർ സംസാരിച്ചു. തുടർന്ന് കരോക്കെ ഗാനമേള, വിനോദമത്സരങ്ങൾ എന്നിവ നടന്നു. സെക്രട്ടറി ഷാരി റഷീദ് സ്വാഗതവും ട്രഷറർ കെ.ആർ ആനന്ദൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments