തൃശൂർ: പി.വി അൻവർ എം.എൽ.എ ക്കെതിരെ തൃശൂരിൽ പരാതി. സമൂഹത്തിൽ മത സ്പർദ്ധ വളർത്തുന്ന രീതിയിൽ വ്യാപക പ്രചരണം നടത്തുന്നു എന്നാരോപിച്ചാണ് പരാതി. തൃശ്ശൂർ പൂങ്കുന്നം സ്വദേശിയും ഇടതുപക്ഷ പ്രവർത്തകനുമായ കെ കേശവദാസാണ് ടൗൺ വെസ്റ്റ് പോലീസിൽ പരാതി നൽകിയത്. ഭരണഘടനയെ വെല്ലുവിളിച്ച് സത്യപ്രതിജ്ഞാ ലംഘനം ഉൾപ്പെടെ നടത്തുകയും മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മതപരമായി വേർതിരിവ് നടത്തി മത വിദ്വേഷം നടത്തുകയും ചെയ്തതായി കാണിച്ചാണ് പരാതി നൽകിയിട്ടുള്ളത്.