Friday, November 22, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ

ഗുരുവായൂർ: വയനാട് ദുരന്തബാധിതർക്കായി ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി. സംഘടനയിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച 1,11,111  രൂപയുടെ ചെക്ക് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബറിന് സെക്രട്ടറി സി.വി വിജയൻ, ഓഡിറ്റർ കെ.പി കരുണാകരൻ എന്നിവർ ചേർന്ന് കൈമാറി. യോഗത്തിൽ പ്രസിഡണ്ട്  ബി ഹരികൃഷ്ണൻ മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം പെൻഷനേഴ്‌സിന് ആരോഗ്യ ഇൻഷുറൻസ് അനുവദിച്ച് നടപ്പിലാക്കുന്നതിനുള്ള നിവേദനം ട്രഷറർ മാധവൻ പൈക്കാട് എം.എൽ.എക്ക് നൽകി. പി.എ അശോക് കുമാർ, ആർ രാജഗോപാൽ, സി.പി ശ്രീധരൻ, കെ.പി ഉണ്ണികൃഷ്ണൻ, വി ബാലകൃഷ്ണൻ നായർ, എം.പി ശങ്കരനാരായണൻ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി എം മോഹൻദാസ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ ദാമോദരൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments