വടക്കേക്കാട്: വാതിൽ പടി ശേഖരണത്തിൽ ജില്ലയിൽ മികവ് തെളിയിച്ച പഞ്ചായത്തിനുള്ള പുരസ്കാരം വടക്കേക്കാട് പഞ്ചായത്തിന്. റവന്യൂ മന്ത്രി കെ രാജനിൽ നിന്ന് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ നബീൽ പുരസ്കാരം ഏറ്റുവാങ്ങി. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ മാക്കാലിക്കൽ, ഹരിതകർമ്മ സേന കൺസോർഷ്യം പ്രസിഡന്റ് ഷീബ സുരേഷ്, ഹരിത കർമ്മസേന കോർഡിനേറ്റർ വിനിത ബിനോജ് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങാനെത്തിയിരുന്നു. ജില്ലയിൽ വടക്കേക്കാടിന് പുറമെ നാലോളം പഞ്ചായത്തുകൾ കൂടി പുരസ്കാരത്തിന് അർഹരായി.