കടപ്പുറം: തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും ബ്ലാങ്ങാട് നന്മ കലാകായിക സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വച്ഛദാ ഹി സേവ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി ബ്ലാങ്ങാട് സെൻ്റർ പരിസരം നന്മ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് മെമ്പറും നന്മ കലാകായിക സാംസ്കാരിക സമിതിയുടെ ജനറൽ സെക്രട്ടറിയുമായ അഡ്വ.മുഹമ്മദ് നാസിഫ് ഉദ്ഘാടനം ചെയ്തു. ശുചിത്വ ക്യാമ്പിന്റെ ഭാഗമായുള്ള പ്രതിജ്ഞ നന്മ കലാകാരിക സാംസ്കാരിക സമിതി പ്രസിഡന്റ് പി.വി അക്ബർ ചൊല്ലിക്കൊടുത്തു. ട്രഷറർ മുസ്തഫ, വൈസ് പ്രസിഡൻറ് കെ.വി ആരിഫ് , ജോയിന്റ് സെക്രട്ടറി കെ.വി ജഹാംഗീർ, രചന ലൈബ്രറി പ്രസിഡൻ്റ് എ.പി മുഹമ്മദ് ശരീഫ്, മുഹമ്മദ് ഇഖ്ബാൽ, കെ.പി നസീർ, മുഹമ്മദ് റാഫി, കെ.എ അനസ്, ബേബി വത്സലൻ മിശാൽ, മിർസാ ഖാലിബ്, നബ്ഹാൻ, ഷിജിൽ, കെ.ബി രാജു തുടങ്ങിയവർ നേതൃത്വം നൽകി.