തൃശൂർ: ഗജരാജൻ കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു. ആരാധകരേറെ ഉണ്ടായിരുന്ന ആനക്ക് നാല്‍പ്പതുവയസ്സായിരുന്നു. തമിഴ്‌നാട്ടില്‍ ജനിച്ച ആനക്കുട്ടി പിന്നീട് കേരളത്തിലെ ഉത്സവപ്പറപ്പുകളിലെ ആനച്ചന്തമായി മാറി. വിടര്‍ന്ന കൊമ്പഴകായിരുന്നു ശ്രീനിവാസന്റെ സവിശേഷത. 1991 ല്‍ തൃശൂര്‍ പൂങ്കുന്നം ശ്രീ കുട്ട്ന്‍കുളങ്ങര ക്ഷേത്രത്തില്‍ നടക്കിരുത്തി. ലക്ഷണ തികവുകൊണ്ടും അതിശയിപ്പിക്കുന്ന കൊമ്പു വളര്‍ച്ചകൊണ്ടും ആരാധകരെ നേടിയെടുത്തതാണ് ചരിത്രം. ഒരു മാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.